NEWS
പാലക്കാട് ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് പുതിയ നിയമ സെക്രട്ടറി
02/09/2026 12:40 PM IST
ന്യൂസ് ബ്യൂറോ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പുതിയ നിയമ സെക്രട്ടറിയായി പാലക്കാട് ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദിനെ നിയമിച്ചു. പൊതുഭരണ വകുപ്പാണ് (സ്പെഷ്യൽ-ഇ) ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം. കേരള ഹൈക്കോടതി രജിസ്ട്രാറുടെ (ഡിസ്ട്രിക്റ്റ് ജുഡീഷ്യറി) 2026 ആഗസ്റ്റ് 14-ലെ കത്തിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർടൈം സ്കെയിലിലുള്ള പി.എൻ. വിനോദിനെ നിയമിച്ചുകൊണ്ട് ഉത്തരവായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










